യൂറോപ്യൻ രാജ്യങ്ങളിൽ ഗുരുതര വൈദ്യുത പ്രതിസന്ധി. വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ ജനങ്ങൾ ദുരിതത്തിലായി.......
ഇന്ത്യൻ സൈനിക ആക്രമണം ആസന്നമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യാ - പാക് ബന്ധം കൂടുതൽ വഷളാകുന്നതിനിടെയാണ് ഖ്വാജ മുഹമ്മദ് ആസിഫിന്റെ പ്രതികരണം. ......
മേഖലയിൽ യുദ്ധ സമാന സാഹചര്യം നിലനിൽക്കവെ പാകിസ്ഥാനിലേക്ക് ആയുധശേഖരമെത്തിച്ച് സഖ്യകക്ഷികൾ. തുർക്കിയും ചൈനയും പാകിസ്ഥാൻ വലിയതോതിൽ ആയുധങ്ങൾ എത്തിച്ചുനൽകി എന്നാണ് റിപ്പോർട്ട്. ......
ബ്രിട്ടനിൽ മലയാളി വിദ്യാർത്ഥിനി കാറിടിച്ചു മരിച്ച സംഭവത്തിൽ നഴ്സായ പ്രതിക്ക് ഒമ്പത് വർഷം തടവുശിക്ഷ. തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകളായ ആതിര അനിൽകുമാർ(25) മരിച്ച സംഭവത്തിലാണ് ലീഡ്സ് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. പ്രതിയായ റോമീസ അഹമ്മദ് (27) അമിതവേഗതയിൽ കാറോടിച്ചതാണ് അപകടകാരണമെന്നാണ് കോടതി കണ്ടെത്തിയത്. ......
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പക്ക് പ്രാർത്ഥനകളോടെ ലോകത്തിന്റെ വിട. തനിക്കേറ്റവും പ്രിയപ്പെട്ട സെൻറ് മേരി മേജർ ബസിലിക്കയിലാണ് ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യനിദ്രക്ക് ഇടമൊരുക്കുന്നത്. ......
ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി പാക് നേതാക്കൾ. 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടി ഇന്ത്യ പിൻവലിച്ചില്ലെങ്കിൽ സിന്ധുനദീയിലൂടെ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ പറഞ്ഞു. ......
ഇന്ത്യക്കാരുടെ കഴുത്തറുക്കുമെന്ന ഭീഷണിയുമായി പാക് സൈനിക ഉദ്യോഗസ്ഥൻ. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ പാക് ഹൈക്കമീഷന് മുമ്പിൽ സംഘടിച്ച ഇന്ത്യക്കാർക്ക് നേരെയായിരുന്നു ആർമി അറ്റാഷെ കേണൽ തൈമൂർ റാഹത്തിന്റെ ഭീഷണി. ......
അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീനും ആൻഡ്രൂ രാജകുമാരനുമെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച വിർജീനിയ ഗിയുഫ്രെ ജീവനൊടുക്കിയെന്ന് റിപ്പോർട്ട്. 41 കാരിയായ വിർജീനിയ ഗിയുഫ്രെ ഓസ്ട്രേലിയയിലെ തന്റെ വീട്ടിൽ ആത്മഹത്യ ചെയ്തതായി അവരുടെ കുടുംബം ശനിയാഴ്ച അറിയിച്ചു.
യുഎസ്, ഓസ്ട്രേലിയൻ പൗരത്വമുള്ള ഗിയുഫ്രെ, അന്തരിച്ച യുഎസ് കോടീശ്വരൻ എപ്സ്റ്റീൻ തന്നെ ലൈംഗിക അടിമയായി ഉപയോഗിച്ചുവെന്ന് ആരോപിച്ചിരുന്നു. ......
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വൻ സ്ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ സെനിക വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.......
തിങ്കളാഴ്ച്ച രാവിലെ ഫ്രാൻസിസ് മാർപാപ്പക്ക് പക്ഷാഘാതമുണ്ടായെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ സെർഗിയോ അൽഫിയറി. പക്ഷാഘാതമുണ്ടായി രണ്ടുമണിക്കൂറിനകം മാർപാപ്പ അന്ത്യനിദ്രയിലേക്ക് പോയെന്നും അദ്ദേഹം വ്യക്തമാക്കി. ......